മുഴുവന്‍ പഞ്ചായത്തുകളിലും നഷ്ടപരിഹാരം; എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

Posted on: January 28, 2014 4:00 pm | Last updated: January 28, 2014 at 5:23 pm

endosalfanതിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ തീരുമാനങ്ങളുണ്ടായതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. നിലവില്‍ വിതരണം ചെയ്ത നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവായിപ്പോയവര്‍ക്ക് ഫെബ്രുവരി 15ന് മുമ്പ് വിതരണം ചെയ്യും.

നഷ്ടപരിഹാരം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിതരണം ചെയ്യും. നിലവില്‍ 11 പഞ്ചായത്തുകളില്‍ മാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തിരിക്കുന്നത്. ആദ്യ ഗഡു നഷ്ടപരിഹാരം മാര്‍ച്ച് 31ന് അകം വിതരണം ചെയ്യും.

ഞായറാഴ്ച്ച രാവിലെ മുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ക്ലിഫ്ഹൗസിന് മുന്നില്‍ സമരം നടത്തിവരികയാണ്. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മിനുട്‌സായി പുറത്തവന്നതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എസ് അച്ചുതാനന്ദന്‍, മന്ത്രിമാരായ പി മോഹനന്‍, എം കെ മുനീര്‍ തുടങ്ങിയവരാണ് ചര്‍ച്ച നടത്തിയത്.