മുശര്‍റഫിന് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല

Posted on: January 28, 2014 12:11 am | Last updated: January 27, 2014 at 11:13 pm

Pervez Musharrafഇസ്‌ലാമാബാദ്: ജഡ്ജിമാരെ തടവിലിട്ട കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിനെ ഭീകര വരുദ്ധ കോടതി ഒഴിവാക്കി. പര്‍വേസിന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെത്തുടര്‍ന്നാണ് നടപടി.
2007 ലാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 70കാരനായ മുശര്‍ഫിനെ ഇന്നലെ വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കുകയായിരുന്നു. കേസ് അടുത്തമാസം 10ലേക്ക് മാറ്റിവെച്ചു. ഹ്യദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ മാസം രണ്ടിന് മുശര്‍റഫിനെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ചുള്ള വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകുകയായിരുന്നു. ഒരു അഭിഭാഷകന്റെ പരാതിപ്രകാരം 2009ലാണ് മുശര്‍ഫിനെതിരെ കേസെടുത്തത്.
2007ല്‍ അടിയന്തരാവസ്ഥാ കാലത്ത് ഉന്നത കോടതികളിലെ 60 ജഡ്ജിമാരെ തടവിവിലിട്ടു എന്നാണ് കേസ്. കേസില്‍ ഇന്നലെ ഹാജരാകാന്‍ ഭീകര വിരുദ്ധ കോടതി ഈ മാസം 17ന് മുശര്‍ഫിനോട് നിര്‍ദ്ദേശിച്ചിരുന്നു.