ഐ എന്‍ എല്‍-മുസ്‌ലിംലീഗ് സംഘര്‍ഷം; 3 പേര്‍ക്ക് പരുക്ക്

Posted on: January 28, 2014 12:10 am | Last updated: January 27, 2014 at 9:58 pm

ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ മുസ്‌ലിം ലീഗ്-ഐ എന്‍എല്‍ സംഘര്‍ഷം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. ബേക്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് യോഗം ഒരുസംഘം ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
എന്നാല്‍ ഐ എന്‍ എല്ലില്‍നിന്ന് രാജിവെച്ച ചിലരെ ആനയിച്ച് നടത്തിയ പ്രകടനത്തിനിടയില്‍നിന്ന് പടക്കം ദേഹത്ത് തെറിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ പറയുന്നു.