എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ മീലാദ് സമ്മേളനം 31ന്

Posted on: January 27, 2014 10:45 pm | Last updated: January 27, 2014 at 10:45 pm

ഉപ്പള: തിരു നബിയുടെ സ്‌നേഹ പരിസരം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ് എസ് എഫ് നടത്തിവരുന്ന മീലാദ് കാമ്പ്യന്റെ ഭാഗമായി എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ മീലാദ് സമ്മേളനം ജനൂവരി 31 ന് വെള്ളിയാഴ് മീയ്യപദപ് ചിഗുറുപാദയില്‍ നടക്കും.

വെകുന്നേരം മുന്ന് മണിക്ക് മീയ്യപദവില്‍ നിന്ന് ആരംഭിക്കുന്ന മീലാദ് റാലിക്ക് ഡിവിഷന്‍ നേതാക്കല്‍ നേതൃത്വം നല്‍ക്കും. ഉദ്ഘാടന സമ്മേളനം ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍ ചിപ്പാര്‍ പാര്‍ത്ഥന നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. എസ് വൈ എസ് സോണ്‍ നേതാക്കളായ മൂസല്‍ മദനി തലക്കി, അബ്ബാസ് ഹാജി ഉപ്പള, മുഹമ്മദ് സഖാഫി തോക്കെയും ഹാരിസ് ഹനീഫി, യൂസുഫ് സഖാഫി കണിയാല, അസീസ് സഖാഫി മച്ചംപാടി, അലീ സഅദി ധര്‍മനഗര്‍, സ്വാദിഖ് ആവളം നൗഫല്‍ സോങ്കാള്‍, ഇഖ്ബാള്‍ പൊയ്യത്തബയല്‍ തുടങ്ങിയവര്‍ സംബന്ധക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിറെ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
സമ്മേളന ഭാഗമായി മീലാദ് റാലി, പ്രകീര്‍തനം, ഗ്രഹ സമ്പര്‍ക്കം, ലഘു ലേഖ വിതരണം മദ്ഹുറസൂല്‍ പ്രഭാഷണം, കൂട്ടു പ്രാര്‍ത്ഥന എന്നിവ നടക്കും.