വയറിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

Posted on: January 27, 2014 9:02 pm | Last updated: January 27, 2014 at 9:02 pm

നീലേശ്വരം: വയറിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ അണ്ടോളില്‍ കെ രുഗ്മനെ(40)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ചന്തൂട്ടി-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത നിലാങ്കര. മകള്‍: ദേവിക(അഞ്ചാംതരം വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: കെ ഭരതന്‍, വാസന്തി, വേണു, കെ നാരായണന്‍(സി പി എം അണ്ടോള്‍ ബ്രാഞ്ചംഗം), ചന്ദ്രന്‍.