ഫെയ്‌സ്ബുക്കില്‍ അധിക്ഷേപം: കൊച്ചിയില്‍ യുവതി ആത്മഹത്യ ചെയ്തു

Posted on: January 27, 2014 4:43 pm | Last updated: January 27, 2014 at 11:04 pm

FB-death

കൊച്ചി: ഫെയ്‌സ്ബുക്കില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയില്‍ യുവതി ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂര്‍ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ സഹോദരനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന വ്യക്തിയാണ് യുവതിയെ അപമാനിച്ചത്.

ഇയാള്‍ക്കെതിരെ യുവതിയും ഭര്‍ത്താവും ചേരാനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിടെ സമീപിച്ചിരുന്നു. പ്രശ്‌നത്തിലിടപെട്ട കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തത്.