കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം

Posted on: January 27, 2014 2:02 pm | Last updated: January 27, 2014 at 11:03 pm

kochi metroകൊച്ചി: കൊച്ചി മെട്രോ പദ്ധതി തൃപ്പൂണിത്തുറ വരെ നീട്ടാന്‍ കെ എം ആര്‍ എല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. പതിനാറാമത് ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

പാത നീട്ടുന്നത് സംബന്ധിച്ച് റൈറ്റ് എന്ന ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. മെട്രോ നീട്ടാനുള്ള സന്നദ്ധത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കും. അതിന് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

മെട്രോ നീട്ടുമ്പോള്‍ 321 കോടിയുടെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി വായ്പാ കരാറില്‍ ഫെബ്രുവരി എട്ടിന് ഒപ്പിടാനും യോഗത്തില്‍ തീരുമാനമായി.