Connect with us

Kerala

വി എസിനെതിരായ പ്രമേയത്തിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെതിരേ സി പി എം സംസ്ഥാന സമിതി യോഗം പാസാക്കിയ പ്രമേയത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. സംസ്ഥാന സമിതി പ്രമേയം പാസാക്കിയതില്‍ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്ര നേതാക്കളുടെ വിശദീകരണം. രാവിലെ ചേര്‍ന്ന അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.

അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് സംസ്ഥാന സമിതി പ്രമേയം പാസാക്കിയത്. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തോട് യോജിക്കണമെന്ന് മാത്രമാണ് പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് അച്ചടക്ക നടപടിയല്ലെന്നും ആണെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്വം ഇടപെടൂ എന്നും കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സി പി എമ്മില്‍ എടുക്കുന്ന വിഷയത്തില്‍ പരസ്യ വിയോജിപ്പ് രേഖപ്പെടുത്തുകയും ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐക്ക് വിടണമെന്ന കെ കെ രമയുടെ ആവശ്യത്തെ പിന്തുണക്കുകയും ചെയതതിനാണ് വി.എസിനെ സംസ്ഥാന സമിതി ഞായറാഴ്ച താക്കീത് ചെയ്തത്. പരസ്യപ്രസ്താവന ആവര്‍ത്തിക്കരുതെന്ന വി എസിനോട് സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Latest