Connect with us

Kerala

ബോള്‍ഗാട്ടി: കമ്മീഷന്‍ റിപ്പോര്‍ട്ട് സി പി എം സംസ്ഥാന കമ്മിറ്റി തള്ളി

Published

|

Last Updated

തിരുവനന്തപുരം: വ്യവസായി എം എ യൂസുഫലി വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഭൂമി വാങ്ങിയത് അന്വേഷിച്ച് സി പി എം എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി തള്ളി. യൂസുഫലിക്കെതിരായ റിപ്പോര്‍ട്ടാണ് കമ്മിറ്റി തള്ളിയത്. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ നിയമാനുസൃതമാണെന്നും യൂസഫലിയടക്കമുള്ള വ്യവസായികളോട് ശത്രുതയുണ്ടാവേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സംസ്ഥാന കമ്മിറ്റി പറഞ്ഞു.

ബോള്‍ഗാട്ടിയില്‍ യൂസുഫലി തുടങ്ങാനിരുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭൂമിയും ഇടപ്പള്ളിയില്‍ ആരംഭിച്ച ലുലു മാളിന്റെ ഭൂമിയും അനധികൃതമാണ് എന്നായിരുന്നു സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആരോപണം. ലുലുമാള്‍ തോട് കയ്യേറി, ഗതാഗത പ്രശ്‌നമുണ്ടാക്കുന്നു എന്നിവയായിരുന്നു ആരോപണങ്ങളില്‍ പ്രധാനം. മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അടക്കമുള്ളവരായിരുന്നു ആരോപണം ഉന്നയിച്ചത്. ഇത് അന്വേഷിക്കാന്‍ കെ ചന്ദ്രന്‍പിള്ള, പി രാജീവ് എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.

Latest