ഒമാന്‍ സഹമില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്

Posted on: January 27, 2014 6:40 am | Last updated: January 27, 2014 at 11:43 am

ദുബൈ: ഒമാന്‍ സഹം വ്യവസായ കേന്ദ്രത്തില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന് (തിങ്കള്‍) വൈകിട്ട് 4.30ന് നടക്കും. 23 വര്‍ഷമായി ഗള്‍ഫിലും ഇന്ത്യയിലും ചില്ലറ വിപണന രംഗത്ത് സാന്നിധ്യമറിയിച്ച റീജന്‍സി ഗ്രൂപ്പിന്റെ ഒമാനിലെ അഞ്ചാമത്തെ സംരംഭമാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്.
റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍, റീജന്‍സി ഗ്രൂപ്പ് എം ഡി അന്‍വര്‍ അമീന്‍ ചേലാട്ട്, ടി പി മഹ്മുദ് , പി വി നാസര്‍, അബ്ദുല്‍ ഹകീം, കെ പി മുഹമ്മദ് ശാഫി, മുഹമ്മദ് ജാബിര്‍, റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, റീജന്‍സി ഗ്രൂപ്പിന്റെയും ഗ്രന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റേയും ഡയറക്ടര്‍മാരായ എം അബൂബക്കര്‍, എന്‍ വി മുഹമ്മദ്, ജന. മാനേജര്‍ അബ്ബാസ് ഖാന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
ഗ്രാന്‍ഡ് ഹെപ്പര്‍മാര്‍ക്കറ്റിന് ഇതോടെ ലോകമാകെ 35 ശാഖകളായി. 1,500 കേടി രൂപയാണ് വിറ്റുവരവ്. 3,500 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ദുബൈയാണ് ആസ്ഥാനം.