കാസര്‍കോട് ലോറി മറിഞ്ഞ് നാലു മരണം

Posted on: January 27, 2014 7:20 am | Last updated: January 27, 2014 at 2:03 pm

accidentകാഞ്ഞങ്ങാട്: കുഴല്‍കിണര്‍ നിര്‍മാണത്തിനുള്ള ലോറി മറിഞ്ഞ് നാലു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് കാറ്റാംകവല-പറമ്പ റോഡിലാണ് അപകടം നടന്നത്. ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഈ റോഡിലെ കൊടുംവളവും ഇറക്കവുമുള്ള സ്ഥലത്താണ് അപകടം. വണ്ടിയുടെ ബ്രേക്ക് പൊട്ടിയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടര്‍ന്ന് 50 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ഒരാള്‍ അപകടസ്ഥലത്തും മറ്റു മൂന്നു പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയുമാണ് മരണപ്പെട്ടത്.