പോര്‍ട്ട് ബ്ലെയറില്‍ ബോട്ടപകടം: മരണം 22 ആയി

Posted on: January 27, 2014 2:03 am | Last updated: January 27, 2014 at 2:03 pm

andamanപോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ യാത്രാബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്നുള്ള ടൂറിസ്റ്റുകളേയുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. 26 യാത്രക്കാരെയും രണ്ട് ബോട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ദുരന്തമുണ്ടായത്.

അക്വ മറീന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് 25 പേര്‍ക്ക് കയറാന്‍ ലൈസന്‍സുള്ള ബോട്ടില്‍ 46 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോസ് ദ്വീപില്‍ നിന്ന് നോര്‍ത്ത് ബേയിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം.

സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ലഫ്റ്റനന്റ് ജനറല്‍ എ കെ സിംഗ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍:
Helpline numbers at the district control room: 1070, 03192-240127/230178/238881
Helpline numbers at the GB Pant Hospital: 03192-230629/9933274092
Local helpline number: 102