ഗതാഗത മന്ത്രിയുടെ ഉറപ്പ്: ബസ് സമരം മാറ്റിവെച്ചു

Posted on: January 27, 2014 2:11 pm | Last updated: January 27, 2014 at 11:04 pm

busതിരുവനന്തപുരം: ബുധനാഴ്ച്ച മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവെക്കാന്‍ ബസ് ഉടമകളുടെ സംഘടന തീരുമാനിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്നും ഗതാഗത മന്ത്രി ബസ് ഉടമാ സംഘടനകളുടെ പ്രതിനിധികളെ അറിയിക്കുകയായിരുന്നു.