ജെഎസ്എസ് യുഡിഎഫ് വിട്ടു: പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Posted on: January 26, 2014 4:22 pm | Last updated: January 27, 2014 at 2:03 pm

gouri-amma-1തിരുവനന്തപുരം:യുഡിഎഫ് വിടുന്ന പ്രമേയം ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി പാസ്സാക്കി. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. ജെവൈഎഫ് നേതാവ് ശബരീശാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ജെഎസ്എസിന് അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത യുഡിഎഫ് മുന്നണിയില്‍ ഇനി തുടരേണ്ടതില്ലാ എന്നാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വരുന്ന ജെഎസ്എസ് ഇടത് മുന്നണിയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജെഎസ്എസ് നേതാവ് രാജന്‍ ബാബു യുഡിഎഫ് വിടുന്നതിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രമേയത്തിന് ജെഎസ്എസ് സംസ്ഥാന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നത്.