ബിജെപിയും സിപിഎമ്മും തമ്മിലുള്ള അകലം കുറയുന്നു: ചെന്നിത്തല

Posted on: January 26, 2014 3:30 pm | Last updated: January 27, 2014 at 8:03 am

ramesh chennithalaതിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അകലം കുറയുകയാണെന്ന് ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല പറഞ്ഞു. നമോ വിചാര്‍ മഞ്ചുമായി സിപിഎം സഹകരിക്കാനുള്ള തീരുമാനം അതാണ് തെളിയിക്കുന്നത്. ആശയപരമായ ഭിന്നതയല്ല താത്കാലിക നേട്ടം മാത്രമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഒരു കാലത്തുമില്ലാത്ത അപചയമാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.