Connect with us

Thrissur

കളഞ്ഞ് കിട്ടിയ മാല ഉടമക്ക് നല്‍കി

Published

|

Last Updated

ഇരിങ്ങാലക്കുട: കളഞ്ഞ് കിട്ടിയ സ്വര്‍ണമാല ഉടമക്ക് തിരികെ നല്‍കി മാതൃകയായി. മാപ്രാണം സെന്ററില്‍ നിന്ന് കിട്ടിയ ഒന്നര പവന്റെ മാലയാണ് മാടായിക്കോണം നബിയത്ത്് വീട്ടില്‍ സോമശേഖരന്‍ ഉടമ മാടായിക്കോണം തെക്കൂട് യമുന മണിക്ക് തിരികെ നല്‍കി മാതൃകയായത്.
പണയം വെക്കാനായി കൊണ്ടുപോയിരുന്ന സ്വര്‍ണമാലയാണ് യമുനയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടത്്. ഇതുവഴി മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്നു സോമശേഖരന്‍. മാല കിട്ടിയ ഉടനെ മുന്‍പഞ്ചായത്ത് പ്രസിഡന്റ്് എം ബി രാജുമാഷുമൊത്ത്് ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തി എസ് ഐയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഉടമയെത്തിയപ്പോള്‍ കൈമാറുകയായിരുന്നു.

Latest