Connect with us

Thrissur

ചുമട്ടു തൊഴിലാൡകളുടെ കൂലി നിരക്ക് വര്‍ധിപ്പിച്ചു

Published

|

Last Updated

തൃശൂര്‍: ജില്ലയിലെ ചുമട്ടുതൊഴിലാൡകളുടെ കൂലി നിരക്ക് 19 ശതമാനം വര്‍ധിപ്പിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ക്ഷേമപദ്ധതി നിലവിലുള്ള സ്ഥലങ്ങൡ ക്ഷേമ ബോര്‍ഡിന്റെ നിരക്കും പ്രാദേശികമായി കൂലി നിരക്കുകളുണ്ടെങ്കില്‍ അതും നിലനില്‍ക്കും.
ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പുതുക്കിയ നിരക്ക് 15-10-2013 മുതല്‍ 14-10-2015 വരെ രണ്ട് വര്‍ഷത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
യോഗത്തില്‍ തൊഴിലുടമ/വ്യാപാരി ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പി വി സെബാസ്റ്റ്യന്‍ (തൃശൂര്‍ മാര്‍ച്ചന്റ് യൂനിയന്‍), ജോര്‍ജ്ജ് കുറ്റിച്ചാക്കു (ചേംബര്‍ ഓഫ് കോമേഴ്‌സ്), സി ആര്‍ പോള്‍ (വ്യാപാരി-വ്യവസായി ഏകോപന സമിതി), സി സി ജോര്‍ജ്ജ് (ഹില്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ് യൂനിയന്‍, ജോയ് പ്ലാശ്ശേരി, ജോയ് പി ജെ അലക്‌സ് പോള്‍ (വ്യാപാരി- വ്യവസായി സമിതി), പി കെ ജിമ്മി, ഒ ജി ബാബു (ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍), സി കെ ചന്ദ്രന്‍, കെ എ കൊച്ചാപ്പു, പി എ ലെജു കുട്ടന്‍, കെ ആര്‍ രവി (സി ഐ ടി യു), എം ആര്‍ ഭൂപേശ്, പി ശ്രീകുമാര്‍ (എ ഐ ടി യു സി), സുന്ദരന്‍ കുന്നത്തുള്ളി, പി രാമന്‍ മേനോന്‍ (ഐ എന്‍ ടി യു സി), പി വി സുബ്രഹ്മണ്യന്‍, സേതു തിരു വെങ്കിടം (ബി എം എസ്), പി വിജയകുമാര്‍, കെ ജെ ജിമ്മി (എച്ച് എം എസ്), പി എ ഷാഹുല്‍ഹമീദ് ( എച്ച് എം എസ്) സംബന്ധിച്ചു.

---- facebook comment plugin here -----

Latest