വ്യാസവിദ്യാപീഠം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌

Posted on: January 26, 2014 3:13 pm | Last updated: January 26, 2014 at 3:13 pm

മണ്ണാര്‍ക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കായിക മേളയില്‍ 257 പോയിന്റ് നേടിയ കല്ലേക്കാട് വ്യാസ വിദ്യാ പീഠം ഒന്നാംസ്ഥാനവും ഓവറോള്‍ ചാമ്പ്യന്മാരായി. 128 പോയിന്റ് നേടിയ മണ്ണാര്‍ക്കാട് ശ്രീ മുകാംബിക വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും 66 പോയിന്റ് നേടിയ ലക്ഷ്മിനാരായണ പുലാപ്പറ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയിക്കുവാന്‍ വേണ്ടി ജനിച്ചതാണ് നാം ഓരോരുതരും വൈകല്യം മനസിനെ നൊമ്പരപ്പെടുത്തരുത്. നമ്മള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാല്‍ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്ന് ജില്ലാകല മേളയുടെ സമാപനം ഉദ്ഘാടനം ചെയ്ത ഡ്വാര്‍ഫ് ഒളിമ്പിക്‌സ് ചാമ്പ്യന്‍ ജോബി മാത്യു പറഞ്ഞു.
എന്‍ പി രാമന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. വി പത്മനാഭന്‍, പ്രകാശ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അഡ്വ. കെ പ്രകാശ്, ആര്‍ റെജികുമാര്‍, വിജയ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ രാമകൃഷ്ണന്‍ സ്വാഗതവും അഡ്വ. പി എം ജയകുമാര്‍ നന്ദിയും പറഞ്ഞു.