Connect with us

Palakkad

സഹകരണ മേഖലയെ ബാധിക്കും: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്ത

Published

|

Last Updated

ഒറ്റപ്പാലം: അഞ്ചു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപകള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം സഹകരണ മേഖലയെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഒറ്റപ്പാലം മുനിസിപ്പല്‍ മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി വരുത്തിയും ശ്രമം നടത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ മേഖല വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം കെട്ടിടങ്ങള്‍ക്ക് പൊക്കവും വലുപ്പവും കൂടുന്ന സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഫയര്‍‌സ്റ്റേഷനുകള്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ദുരന്തനിവാരണ പദ്ധതികള്‍ വഴി ഇത്തരം ഫയര്‍‌സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍ എസ് ഐ ഇല്ലാത്ത പ്രശ്‌നം മൂന്നു ദിവസത്തിനുള്ളില്‍ പരിഹാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മനോജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രനും, വായ്പ വിതരണത്തിന്റെ ഉദ്ഘാടനം എം ഹംസ എം എല്‍ എയും നിര്‍വഹിച്ചു. വി കെ ശ്രീകണ്ഠന്‍ ലോക്കര്‍ ഉദ്ഘാടനം ചെയ്യും.
കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ പി സുബൈദയും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഉദ്ഘാടനം സത്യന്‍ പെരുമ്പറക്കോടും നിര്‍വഹിച്ചു.

Latest