Connect with us

Malappuram

തവനൂരില്‍ സര്‍ക്കാര്‍ കോളജ്; സ്ഥലം കൈമാറി

Published

|

Last Updated

എടപ്പാള്‍: തവനൂര്‍ നിയജോക മണ്ഡലത്തിന് അനുവദിക്കപ്പെട്ട സര്‍ക്കാര്‍ കോളജ് തവനൂര്‍ പഞ്ചായത്തിലെ മറവഞ്ചേരിയില്‍ സ്ഥാപിക്കുന്നതായി സ്വകാര്യ ട്രസ്റ്റ് അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ സനദ്ധമാണന്നറിയിച്ച് സമ്മതപത്രം എം എല്‍ എക്ക് കൈമാറി. മാറവഞ്ചേരിയിലെ പ്രവാസി മലായിള കൂട്ടായ്മ രൂപവത്കരിച്ച നിള എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇന്നലെ നടന്ന ചടങ്ങില്‍ എം എല്‍ എ കെ ടി ജലീലിന് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ആറുകണ്ടത്തില്‍ ഹുസൈന്‍ സമ്മതപത്രം കൈമാറിയത്.
വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതായി ട്രസ്റ്റ് 2007 ല്‍ മറവഞ്ചേരി അംബേദ്കര്‍ കോളനിക്ക് സമീപം വാങ്ങിയ അഞ്ചേക്കര്‍ സ്ഥലമാണ് കോളജ് നിര്‍മാണത്തിന് വിട്ട് നല്‍കിയിരിക്കുന്നത്. 41 അംഗങ്ങളുള്ള ട്രസ്റ്റിലെ ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡാണ് സമ്മത പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മറവഞ്ചേരി അങ്ങാടി മുതല്‍ കോളജ് വരെയുള്ള നിലവിലെ റോഡ് വീതി കൂട്ടി പുനര്‍ നിര്‍മിക്കാന്‍ ഒരു കോടി രൂപയും കെട്ടിടം നിര്‍മിക്കാന്‍ രണ്ട് കോടി രൂപയും 2014-15 സാമ്പത്തിക വര്‍ഷത്തെ എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും വകയിരുത്തുമെന്നും എം എല്‍ എ പറഞ്ഞു.
അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളജ് താത്കാലികമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ തവനൂര്‍ പഞ്ചായത്തിലെ അന്ത്യാളം കൂട്ടത്തെ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആരംഭിക്കും. സമ്മതപത്ര കൈമാറ്റ ചടങ്ങില്‍ ട്രസ്റ്റ് ഡയറക്ടര്‍മാരായ അബൂബക്കര്‍ ഹാജി പാറപ്പുറം, ആലുക്കല്‍ അബ്ദുല്‍ സലാം, ആറു കണ്ടത്തില്‍ അബ്ദുര്‍റഹ്മാന്‍, വി പി സിദ്ദീഖ്, കെ കെ അബ്ദുല്‍ മജീദ്, ആറു കണ്ടത്തില്‍ മുഹമ്മദ്, വി വി ഹിലാല്‍, സി പി എം നേതാവ് ബാബു തവനൂര്‍ സംബന്ധിച്ചു.

Latest