Connect with us

Malappuram

ഭാഷാ അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കണം: കെ എ ടി എഫ്‌

Published

|

Last Updated

തിരൂര്‍: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഭാഷാധ്യാപകരോട് മാറി വരുന്ന സര്‍ക്കാറുകള്‍ അനുവര്‍ത്തിച്ച് കൊണ്ടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ തിരൂര്‍ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പൊതുവിദ്യഭ്യാസ സംരക്ഷത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഭാഷാ അധ്യാപകരുടെ ഹെഡ്മാസ്റ്റര്‍ പ്രമേഷന് എതിരായ ദുഷ്ട ശക്തികളുടെ ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ മുഴുവന്‍ അധ്യാപകരും തയ്യാറാകണമെന്ന് സമ്മേളന പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസി ല്‍ ചേര്‍ന്ന് സമ്മേളനത്തില്‍ കെ എ ടി എഫ് റവന്യൂ ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മുതൂര്‍ പതാക ഉയര്‍ത്തി. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് മലപ്പുറം റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സമിതി അംഗം കെ കെ അബ്ദുള്ള മാസ്റ്റര്‍ പ്രമേയ വിശദീകരണ ക്ലാസ് നടത്തി. മാറുന്ന വിദ്യാലയ അന്തരീക്ഷവും, ഭാഷാഅധ്യപകരും എന്ന വിഷയത്തില്‍ ഡയറ്റ് ലക്ചറര്‍ അബ്ദുന്നാസര്‍ ക്ലാസെടുത്തു. എം മന്‍സൂര്‍, സി കെ മുഹമ്മദ് ശരീഫ്, ടി ജാബിര്‍, പിഅബ്ദുല്ലകോയ, പി നിഷാദ്, എന്‍ നജുമുദ്ദീന്‍, പി കെ ഷാക്കിര്‍, സി പി റഷീദ, സി അബ്ദുല്‍ ജലീല്‍, എം പി മഹറൂഫ്, ഇസ്ഹാഖ് കാരാട്ട് പ്രസംഗിച്ചു.