Connect with us

Malappuram

മഅ്ദിന്‍ ദഅ്‌വ ഫെസ്റ്റിന് തുടക്കമായി

Published

|

Last Updated

മലപ്പുറം: വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രകടിപ്പിക്കേണ്ട വേദികള്‍ അപ്പീലുകള്‍ കൊണ്ട് പ്രഹസനമാകുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും ധാര്‍മിക ചുവയുള്ള സാഹിത്യമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രസ്താവിച്ചു. മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന മഅ്ദിന്‍ അക്കാമി ദഅ്‌വ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുര്‍റസാഖ് ലത്വീഫി ചെമ്മലശ്ശേരി, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, ശാക്കിര്‍ സഖാഫി കണ്ണൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഇംറാന്‍ അഹ്‌സനി കോയമ്പത്തൂര്‍ പ്രസംഗിച്ചു. ഇരുനൂറില്‍ പരം പ്രതിഭകള്‍ മാറ്റുരക്കുന്ന ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകുന്നേരം 7ന് നടക്കുന്ന സമാപന സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ പ്രിന്‍സിപ്പല്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി ട്രോഫികള്‍ വിതരണം ചെയ്യും. അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി പാതിരിക്കോട്, ബശീര്‍ സഅദി വയനാട്, ശിഹാബലി അഹ്‌സനി മലപ്പുറം സംബന്ധിക്കും.