രാജ്യം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍

Posted on: January 26, 2014 1:29 pm | Last updated: January 27, 2014 at 7:37 am

republic-newന്യൂഡല്‍ഹി: രാജ്യം അറുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഡല്‍ഹി രാജ്പഥില്‍ നടന്ന രാജ്യത്തിന്റെ സൈനികക്കരുത്ത് വിളിച്ചറിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതി പ്രണാഭ് മുഖര്‍ജി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ഡല്‍ഹിയില്‍ ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് മൂന്ന ജവാന്മാര്‍ക്ക് രാഷ്ട്രപതി പ്രണാഭ് മുഖര്‍ജി കീര്‍ത്തിചക്ര ബഹുമതി സമ്മാനിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു മുഖ്യാതിഥി. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന പരേഡിന് ഡല്‍ഹി ഏരിയാ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ സുബ്രതോ മിത്രയാണ് നേതൃത്വം നല്‍കിയത്.