Connect with us

Kerala

ജെഎസ്എസ് പിളര്‍ന്നു; യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് രാജന്‍ബാബു

Published

|

Last Updated

ആലപ്പുഴ: പാര്‍ട്ടി രൂപവല്‍ക്കരിച്ചതിന്റെ 20ാം വര്‍ഷത്തില്‍ ജെ.എസ്.എസ് പിളര്‍പ്പിലേക്ക്. ആലപ്പുഴയില്‍ നടക്കുന്ന ജെ.എസ്.എസ് ആറാം സംസ്ഥാന സമ്മേളനത്തില്‍ പിളര്‍പ്പ യാഥാര്‍ത്ഥ്യമായി. ഇത്രയുംകാലം യുഡിഎഫിനൊപ്പമായിരു്‌നന ജെഎസ്എസ് മുന്നണി വിടുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക നയിച്ചത്. അതേസമയം യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെആര്‍ ഗൗരിയമ്മയുടെ തീരുമാനം സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ കീഴിലുള്ള ഒരു വിഭാഗം തള്ളി.

ഇന്ന് വൈകുന്നേരം നടക്കുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനത്തില്‍ യുഡിഎഫ് വിടാനുള്ള തീരുമാനം ഗൗരിയമ്മ പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടി രണ്ടായി പിളര്‍ന്നത്. ഗൗരിയമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജന്‍ ബാബു അടക്കം ഒരു വിഭാഗം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. യുഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഭൂരിഭാഗം പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണെന്നും രാജന്‍ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യ സംരക്ഷണ സമിതി എന്നാല്‍ ഏതെങ്കിലും നേതാക്കളല്ലെന്നും പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.

ജെഎസ്എസ് എന്ന പേരില്‍ തന്നെയാകും പാര്‍ട്ടി അറിയപ്പെടുക. എതിര്‍പ്പുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്ന് രണ്ട് മണിക്ക് സമാന്തര പാര്‍ട്ടി കണ്‍വെന്‍ഷന്‍ ചേരുമെന്നും രാജന്‍ ബാബു വ്യക്തമാക്കി.  അതേസമയം, യുഡിഎഫ് വിടാനാണ് ഗൗരിയമ്മയുടെ തീരുമാനമെങ്കില്‍ അതാവാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Latest