മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു

Posted on: January 25, 2014 11:37 pm | Last updated: January 25, 2014 at 11:37 pm

police_medalതിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച സേവനത്തിന് സംസ്ഥാനത്തെ വിവിധ സേനകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. പോലീസ് സേനയില്‍ ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പെട 151 പേരും ജയില്‍ വകുപ്പില്‍ ഒരു ജയിലറും ഒരു ഡെപ്യൂട്ടി ജയിലറുമടക്കം അഞ്ച് പേരും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തില്‍ ഒരു സ്റ്റേഷന്‍ ഓഫീസറും നാല് ലീഡിംഗ് ഫയര്‍മാന്മാരുമുള്‍പ്പെടെ ഏഴ് പേരും ഫോറസ്റ്റ് വകുപ്പില്‍ ഒരു റെയ്ഞ്ച് ഓഫീസറും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുമുള്‍പ്പെടെ 19 പേരും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ രണ്ട് ആര്‍ ടി ഒമാര്‍ ഉള്‍പ്പെടെ പത്ത് പേരും പോലീസ് മെഡലിന് അര്‍ഹരായി.
ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ മെഡല്‍ ജേതാക്കള്‍: തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. പി ഡി സുനില്‍ബാബു, ആര്‍ ടി ഒ. കെ എം ഷാജി, തൃപ്പൂണിത്തുറ ജോ. ആര്‍ ടി ഒ. ജോയ് പി ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടമാരായ ടി ജെ തങ്കച്ചന്‍ (കാസര്‍ക്കോട്), മധുസൂദനന്‍ (മാനന്തവാടി), അജിത്കുമാര്‍ (നെടുമങ്ങാട്). അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാജി ജോര്‍ജ് (ആറ്റിങ്ങല്‍), എസ് മഹേഷ് (എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവനന്തപുരം), ജെയിന്‍ ടി ലൂക്കോസ് (തൃപ്പൂണിത്തുറ), എ ത്വാഹിറുദ്ദീന്‍ (ഗുരുവായൂര്‍).
ഫോറസ്റ്റ് വിഭാഗത്തിലെ മെഡല്‍ ജേതാക്കള്‍: റെയ്ഞ്ച് ഓഫീസര്‍ ബി രഞ്ജിത്ത് (മറയൂര്‍ ഡിവിഷന്‍), ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം പി മണി (തൃശൂര്‍ ഡിവിഷന്‍), സെക്ഷന്‍ ഓഫീസര്‍മാരായ എം രവികുമാര്‍ (പാലക്കാട് ഡിവിഷന്‍), കെ മുഹമ്മദ് ഹാഷിം (സൈലന്റ് വാലി ഡിവിഷന്‍), ടി പി വേണുഗോപാല്‍ (വയനാട് ഡിവിഷന്‍), കെ സജീവ് (ഫഌയിംഗ് സ്‌ക്വാഡ് കോവിക്കോട് ഡിവിഷന്‍ ). ബീറ്റ് ഓഫീസര്‍മാരായ ആര്‍ സജീവ് (തെന്മല ഡിവിഷന്‍), കെ ആര്‍ സന്തോഷ് (പീരുമേട് റെയ്ഞ്ച്), എന്‍ ശ്രീകുമാര്‍ (പമ്പ റൈഞ്ച്), എം എ സുരേഷ് (ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറി), എം മനോജ് (മുണ്ടക്കയം റൈഞ്ച്), കെ ആര്‍ രതീഷ് (കാളിയാര്‍ റെയ്ഞ്ച്), ജോജി ജോസഫ് (കാന്തല്ലൂര്‍ റെയ്ഞ്ച്), എസ് രാംകുമാര്‍ (തൃശൂര്‍ ഡിവിഷന്‍), ടി കെ അനില്‍ (മലയാറ്റൂര്‍ ഡിവിഷന്‍), കെ ജി ഗംഗാധരന്‍ (സൗത്ത് വയനാട്), എ എസ് രാജന്‍ (ഫഌയിംഗ് സ്‌ക്വാഡ് കോഴിക്കോട് ഡിവിഷന്‍), പി ഗിരീഷ് (കോഴിക്കോട് ഡിവിഷന്‍). വാച്ചര്‍ പരമശിവം (മൂന്നാര്‍ ഡിവിഷന്‍). ജയില്‍ വകുപ്പിലെ മെഡല്‍ നേടിയവര്‍: ജയിലര്‍ എന്‍ എസ് നിര്‍മലാന്ദന്‍ (തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍), ഡെപ്യൂട്ടി ജയിലര്‍ കെ വി ജഗദീശന്‍ (സ്‌പെഷ്യല്‍ സബ് ജയില്‍ കണ്ണൂര്‍), അസി. ജയിലര്‍ കെ പവിത്രന്‍(ചീമേനി ജയില്‍). ഹെഡ്‌വാര്‍ഡര്‍മാരായ അലിയാസ് വര്‍ഗീസ് (സബ്ജയില്‍ ആലുവ), എം ശ്രീകുമാര്‍ (തിരുവനന്തപുരം സെന്‍ട്രല്‍ ജെയില്‍).
ഇടുക്കി സീറ്റ്: ഫ്രാന്‍സിസ്
ജോര്‍ജും പി ടി തോമസും
നേര്‍ക്കുനേര്‍
തൊടുപുഴ: ഏതു വിധവും ഇടുക്കി സീറ്റ് കൈയടക്കാന്‍ ശ്രമിക്കുന്ന കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ എം പിയുമായ ഫ്രാന്‍സിസ് ജോര്‍ജും സിറ്റ് നിലനിര്‍ത്താന്‍ സകല തന്ത്രങ്ങളും പയറ്റുന്ന പി ടി തോമസും ഒടുവില്‍ നേര്‍ക്കു നേരെത്തി.
ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് അര്‍ഹതപ്പെട്ടതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. വിജയിച്ച സീറ്റുകള്‍ അവസാന നിമിഷം വെച്ചൊഴിഞ്ഞ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് ഓര്‍മിപ്പിച്ചു. എന്നാല്‍ ഇടുക്കി സീറ്റ് കണ്ട് പനിക്കേണ്ടതില്ലെന്ന് പി ടി തോമസിന്റെ മറുപടി. ഫ്രാന്‍സിസ് ജോര്‍ജിനെ എം പിയാക്കാന്‍ തന്നെ സന്ദര്‍ശിച്ച ബിജെ പി ദേശീയ കൗണ്‍സിലംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വരെ സഹായം കിട്ടാന്‍ ഇടുക്കി ബിഷപ്പ് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും നേരിട്ട് ഏറ്റുമുട്ടിയത്. അതേസമയം ബിഷപ്പ് -കണ്ണന്താനം ചര്‍ച്ച പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ തൊടുപുഴയിലെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ നിലപാട്.
കോണ്‍ഗ്രസില്‍ പത്രികാ സമര്‍പ്പണ തീയതി വരെ സ്ഥാനാര്‍ഥി മാറ്റങ്ങള്‍ പതിവാണെന്നും എന്നാല്‍ ഇടുക്കിയില്‍ ആ കട്ടിലു കണ്ട് ആരും പനിക്കേണ്ടെന്നും പി ടി തോമസ് തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25 ശതമാനം തിരഞ്ഞെടുപ്പ് പ്രചാരണ ജോലികള്‍ താന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സിറ്റിംഗ് എംപി എന്ന നിലയില്‍ എ ഐ സി സി അനുമതിയോടെയാണ് ഇത് ചെയ്തത്.
തനിക്കെതിരെ ഇടുക്കി ബിഷപ്പ് സോണിയാ ഗാന്ധിക്ക് കത്തയച്ചതിനെ ചോദ്യം ചെയ്യുന്നില്ല. അത് ബിഷപ്പിനെന്നല്ല ഏത് സാധാരണക്കാരനും ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി സീറ്റ് തീരുമാനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് ബി ജെ പി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം ബിഷപ്പിനെ കണ്ടതെങ്കില്‍, അങ്ങനെ സംഭവിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ഗതികേടെന്ന് പറയേണ്ടിവരും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ നാടു രക്ഷപ്പെടില്ല എന്നു പറയുന്ന ബി ജെ പിയെ ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ഇടുക്കി ബിഷപ്പിനും സ്വീകാര്യമായെങ്കില്‍ അതേക്കുറിച്ച് ഒന്നും പറയാനില്ല. യു ഡി എഫിലെ എല്ലാ കക്ഷികളുടെയും പ്രബല സമുദായങ്ങളുടെയും പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്കുണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിക്കാന്‍ ചില നിയോജകമണ്ഡലം കമ്മിറ്റികള്‍ നീക്കം നടത്തുന്നതായുളള ചോദ്യത്തിന് പാര്‍ട്ടി അങ്ങനെ തീരുമാനിച്ചാല്‍ പൂര്‍ണമനസ്സോടെ അംഗീകരിക്കുമെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ബി ജെ പി പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിക്കാന്‍ തയ്യാറല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പിന്നില്‍
ക്വാറി-കൈയേറ്റ ലോബി: മന്ത്രി അടൂര്‍ പ്രകാശ്
തൊടുപുഴ: സി പി എം പിന്തുണയോടെ പട്ടയവിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പിന്നില്‍ ക്വാറി-കൈയേറ്റ ലോബിയാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. കഴിഞ്ഞ ദിവസം പാലായില്‍ കെ എം മാണിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ പോയ വാഹനങ്ങളിലേറെയും ഹൈറേഞ്ചിലെ ക്വാറി ലോബിയുടേതായിരുന്നു. ഹൈറേഞ്ചിലെ കുത്തകപ്പാട്ട ഭൂമി ഏലത്തോട്ടത്തിനെന്ന പേരില്‍ കൈയടക്കി ക്വാറികള്‍ നിര്‍മിക്കുന്ന മാഫിയാ സംഘങ്ങളും സംരക്ഷണ സമിതിയുമായുളള ബന്ധം അന്വേഷിച്ചുവരികയാണെന്നും മന്ത്രി അടൂര്‍ പ്രകാശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.