Connect with us

National

അഞ്ച് മലയാളികള്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച ഉത്തം യുദ്ധ സേവാ മെഡലിനു മലയാളിയായ ലഫ്.ജനറല്‍ സി.എ.കൃഷ്ണന്‍ (ഈസ്‌റ്റേണ്‍ കമാന്‍ഡ് ആസ്ഥാനം) അര്‍ഹനായി. അഞ്ചു മലയാളികള്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. ലഫ്. ജനറല്‍ വൈ.ചാക്കോ തരകന്‍ (ഡയറക്ടര്‍ ജനറല്‍, കരസേനാ ആസ്ഥാനം), ലഫ്. ജനറല്‍ പെരുവെമ്പ രാമചന്ദ്രന്‍ കുമാര്‍ (ആര്‍ട്ടിലറി റെജിമെന്റ്), മേജര്‍ ജനറല്‍ ബോബി ചെറിയാന്‍ മാത്യൂസ് (ഇന്‍ഫന്‍ട്രി), റിയര്‍ അഡ്മിറല്‍ പി.അജിത് കുമാര്‍ (നേവി), റിയര്‍ അഡ്മിറല്‍ പ്രേം കുമാര്‍ നായര്‍ (നേവി) എന്നിവര്‍ക്കാണ് അതിവിശിഷ്ട സേവാ മെഡല്‍.

യുദ്ധ സേവാ മെഡലിനു ബ്രിഗേഡിയര്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ (സിഖ് റജിമെന്റ് ആസ്ഥാനം) അര്‍ഹനായി. വ്യോമസേനാ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ സുബ്രഹ്മണ്യന്‍ കൃഷ്ണന്‍ വായുസേനാ മെഡല്‍ നേടി.

ഏഴു മലയാളികള്‍ക്കു വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. മേജര്‍ ജനറല്‍ ജെ.ജോര്‍ജ് (ആര്‍ട്ടിലറി കോര്‍), ബ്രിഗേഡിയര്‍ കെ.എസ്.ഷാജി (പ്രതിരോധ മന്ത്രാലയ ആസ്ഥാനം), കേണല്‍ യോഗേഷ് നായര്‍ (എന്‍ജിനീയേഴ്‌സ് കോര്‍), ക്യാപ്റ്റന്‍ അനില്‍ ജോസ് ജോസഫ് (നേവി), എയര്‍ കമ്മഡോര്‍ നാവായത്ത് സന്തോഷ് (പൈലറ്റ്), ഗ്രൂപ്പ് ക്യാപ്റ്റന്‍ സുകുമാരന്‍ രാമകൃഷ്ണന്‍ (വ്യോമസേനാ ഇലക്‌ട്രോണിക്‌സ് വിഭാഗം), ഗ്രൂപ്പ് ക്യാപ്റ്റന്‍ മാളിയേക്കല്‍ ജോസഫ് അഗസ്റ്റിന്‍ വിനോദ് (വ്യോമസേനാ പൈലറ്റ്) എന്നിവര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചത്.

 

Latest