യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ആരോഗ്യനില തൃപ്തികരം

Posted on: January 25, 2014 8:15 pm | Last updated: January 26, 2014 at 12:53 am

Sheikh Khalifa bin Zayed Al-Nahayn

ദുബൈ: പക്ഷാഘാതത്തെ തുടര്‍ന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്‌യാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വെള്ളിയാഴ്ചയാണ് ശൈഖ് ഖലീഫക്ക് പക്ഷാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ശൈഖ് ഖലീഫയുടെ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.