സുനന്ദയെ തരൂര്‍ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് സഹോദരന്‍

Posted on: January 25, 2014 8:17 pm | Last updated: January 25, 2014 at 9:24 pm

shashi tharurന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ അപായപ്പെടുത്താന്‍ ശശി തരൂര്‍ ശ്രമിച്ചതായി കരുതുന്നില്ലെന്ന് സഹോദരന്‍ കേണല്‍ രാജേഷ് പുഷ്‌കര്‍. ഊഹാപോഹങ്ങള്‍ക്ക് വിരമമിടാന്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുടെ മരണത്തില്‍ ശശി തരൂര്‍ കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോനും നേരത്തെ രംഗത്തെത്തിയിരുന്നു.