സുനന്ദയുടെ മരണം: തരൂര്‍ രാജിവെക്കണമെന്ന് സി പി എം

Posted on: January 25, 2014 7:23 pm | Last updated: January 25, 2014 at 7:23 pm

cpmതിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കര്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണത്തിന് തരൂരിന്റെ രാജി ആവശ്യമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

അതേസമയം തരൂരിനെ പിന്തുണച്ച സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍ വീണ്ടും രംഗത്തെത്തി. തരൂര്‍ സുനന്ദയെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.