മന്ത്രിമാര്‍ക്ക് ഗൗരിയമ്മയുടെ അത്രയും അഹങ്കാരമില്ലെന്ന് എം എം ഹസ്സന്‍

Posted on: January 25, 2014 7:21 pm | Last updated: January 25, 2014 at 7:21 pm

Gouri-amma-Hassanആലപ്പുഴ: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. മന്ത്രിമാരുടെ അഹങ്കാരം ഗൗരിയമ്മയുടെ അത്രത്തോളം വരില്ലെന്നായിരുന്നു ഹസ്സന്റെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന ജെ എസ് എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തോടാണ് ഹസ്സന്റെ പ്രതികരണം.

‘ഗൗരിയമ്മയെ യു ഡി എഫില്‍ ആരും പിടിച്ചുനിര്‍ത്തിയിട്ടില്ല. അവര്‍ യു ഡി എഫില്‍ തുടരുന്നതാണ്. പോകുന്നെങ്കില്‍ പോകാം. യു ഡി എഫില്‍ തമ്മില്‍ തല്ലില്ല. ജെ എസ് എസില്‍ തമ്മില്‍ തല്ലില്ല. ജെ എസ് എസില്‍ തമ്മില്‍ തല്ലുണ്ടോയെന്നറിയില്ല.’ ഹസ്സന്‍ പറഞ്ഞു.

ജെ എസ് എസ് ആറാം സംസ്ഥാന സമ്മേളനത്തില്‍ ഗൗരിയമ്മ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമാണ് ഉണ്ടായിരുന്നത്.