മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് കെജരിവാള്‍

Posted on: January 25, 2014 7:04 pm | Last updated: January 25, 2014 at 7:04 pm

kejriwalന്യൂഡല്‍ഹി: മുഖ്യമന്ത്രി സമരം നടത്താന്‍ പാടില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അറവിന്ദ് കെജരിവാള്‍. റിപ്പബ്ലിക് ദിന സന്ദശത്തിലാണ് പോലീസിന്റെ നിലപാടുകള്‍ക്കെതിരെ നടത്തിയ സമരത്തെ ന്യായീകരിച്ച് കെജരിവാള്‍ രംഗത്തെത്തിയത്. ഇതിനിടെ തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാരോപിച്ച് നിയമമന്ത്രി സോമനാഥ് ഭാരതിയും രംഗത്തെത്തി.

ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫെബ്രുവരിയില്‍ രാം ലീല മൈതാനിയില്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പോലീസ് നടപ്പാക്കുന്നില്ലന്നും ഇത്തരം പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാളും ഡല്‍ഹി മന്ത്രിമാരും ധര്‍ണ നടത്തിയിരുന്നതി. ഇതിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.