അസമില്‍ സ്‌ഫോടനം: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: January 25, 2014 6:31 pm | Last updated: January 25, 2014 at 6:31 pm
SHARE

bombഗുവാഹതി: അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉംറാങ് സുവില്‍ കാറില്‍ ബോംബുമായി പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുപ്പത് വയസ് തോന്നിക്കുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍ഫാ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച പാന്‍കാര്‍ഡുകള്‍ പ്രകാരം ഇവരുടെ പേര് സഹാബുദ്ദീന്‍, അമീനുദ്ദീന്‍ എന്നാണെന്ന് ദിമാ ഹസാവോ എസ് പി ബി രാജ് കോവ പറഞ്ഞു.

മറ്റൊരു തീവ്രവാദി ആക്രമണത്തില്‍ സോനിത്പൂര്‍ ജില്ലയിലെ ദേക്കിയാജൂലിയില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിലെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പതിനാലുകാരന് പരിക്കേറ്റു.

സംഭവങ്ങളെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍്‌പ്പെടുത്തിയിരിക്കുന്നത. ഏല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തീവ്രവാദി ആക്രണമുണ്ടാവാറുണ്ട്.ഇതിന് മുന്നോടിയായാണ് സുരക്ഷ കര്‍ശനമാക്കിയിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here