മലപ്പുറത്തിന് നിരവധി പദ്ധതികള്‍

Posted on: January 25, 2014 12:55 pm | Last updated: January 25, 2014 at 12:55 pm

മലപ്പുറം: ബജറ്റില്‍ മലപ്പുറം മണ്ഡലത്തില്‍ താഴെപറയുന്ന നിരവധി പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മട്ടതായി പി ഉബൈദുല്ല എം എല്‍ എ അറിയിച്ചു
മലപ്പുറത്ത് വിദ്യാഭ്യാസ ഓഫീസുകള്‍, ഓപ്പണ്‍ സ്‌കൂള്‍, ഹയര്‍ സെക്കന്റ റി മേഖലാ കേന്ദ്രം എന്നിവക്കായി വിദ്യാഭ്യാസ കോംപ്ലക്‌സ്, മൊറയൂര്‍, പുല്പ്പസറ്റ, പൂക്കോട്ടൂര്‍, ആനക്കയം, കോഡൂര്‍ പി എച്ച് സി കള്‍ അപ്പ്‌ഗ്രേഡ് ചെയ്യല്‍, മെറയൂര്‍ ജി വി എച്ച് എസ് എസില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണം, തൃപ്പനച്ചിയിലും കാരാപറബ് മിനി സ്റ്റേഡിയം നവീകരണം, മലപ്പുറം ഗവ. കോളജില്‍ പി ജി ബ്ലോക്ക്, ലൈബ്രറി, ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം, പൂക്കൊളത്തൂര്‍ നവീന ഹരിത ഗ്രാമം പദ്ധതി, മൊറയൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം പൂര്‍ത്തീരകരണം, മലപ്പുറം ടി ടി ഐക്ക് പുതിയ കെട്ടിടം, ബി എം ബിസി ചെയ്യുന്ന പി ഡബ്ലിയു ഡി റോഡുകള്‍: ഹാജിയാര്‍ പള്ളി മുതുവത്ത് പറമ്പ് കാരാത്തോട് റോഡ്, മുട്ടിപ്പാലം പാണായി റോഡ്, ചെളൂര്‍ ചാപ്പനങ്ങാടി, മൊറയൂര്‍ എക്കാപറമ്പ്, മോങ്ങം തൃപ്പനച്ചി കാവനൂര്‍, പാലക്കാട് മോങ്ങം, അധികാരിത്തൊടി കുറ്റാളൂര്‍, മുള്ളന്‍പാതറ കോണിക്കല്ല് –ഇരുമ്പുഴി, ആനക്കയം- ഒറുവമ്പറം, മൊറയൂര്‍ അരിമ്പ്ര-പൂക്കോട്ടൂര്‍, കാരാപറബ്- പൂക്കൊളത്തൂര്‍-മോങ്ങം.
പൂക്കൊളത്തൂര്‍ നവീന ഹരിത ഗ്രാമം പദ്ധതിയും പദ്ധതിയിള്‍ ഉള്‍പെട്ട പ്രോജക്ടുകളും സംസ്ഥാന ബജറ്റില്‍ ഇടംനേടി. വില്ലേജ്പടി ആരക്കോട് റോഡ് നവീകരണം,
കുന്നിക്കല്‍ വളയക്കോട് നവീകരണം, കല്ലേങ്ങല്‍ അത്തിക്കോട് റോഡ് നവീകരണം, കൂട്ടാവ് പല്ലാരപ്പറമ്പ് റോഡ് നവീകരണം, പഞ്ചായത്ത്പടി വളയക്കോട് കര്‍ഷക റോഡ് നവീകരണം എന്നിവയും വലിയ തോടില്‍ ചാലിക്കല്‍ മുതല്‍ പല്ലാരപ്പറമ്പ് വരെ പാര്‍ശ്വ ഭിത്തി സംരക്ഷണം, പല്ലാരപറന്പ് വി സി ബി അപ്രോച്ച് റോഡ്, കല്ലുറായ് കണയംകോട് തോട് നവീകരണം, വളയക്കോട് വില്ലേജ്പടി തോടു നവീകരണം എന്നിവക്ക് ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയിട്ടുണ്ട്.