‘ വീ ആര്‍ വണ്‍’- ലോകക്കപ്പിന്റെ ഗാനം വരുന്നു

Posted on: January 25, 2014 6:08 am | Last updated: January 25, 2014 at 12:22 pm

we are oneറിയോ ഡി ജനീറോ: കഴിഞ്ഞ ലോകക്കപ്പിന്റെ തീംസോങ് ‘വക്കാ വക്കാ’ ആരും മറന്നിട്ടുണ്ടാവില്ല. കളിയോടൊപ്പം തന്നെ ആരാധകരുടെ മനം കവര്‍ന്ന ആ പാട്ടിന് പിന്നാലെ ഈ ലോകക്കപ്പിലും ആവേശമുയര്‍ത്താന്‍ ഒരു ഗാനം പുറത്തിറങ്ങുന്നു. അമേരിക്കന്‍ പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസിന്റെ നേതൃത്വത്തില്‍ ‘വീ ആര്‍ വണ്‍’ എന്ന പാട്ടാണ് ലോകക്കപ്പിന് മുന്നോടിയായി പുറത്തിറങ്ങാന്‍ പോവുന്നത്. സോണി മ്യൂസിക്‌സ് ഒരുക്കുന്ന ഗാനം അടുത്ത മാസം പുറത്തിറങ്ങും. വക്കാ വക്കായെ തോല്‍പ്പിക്കുന്ന പാട്ടാണ് പരാന്‍ പോവുന്നതെന്ന് ഒരു ചടങ്ങില്‍ ബ്രസീലിന്റെ ലോകക്കപ്പ് ജേതാവായ നായകന്‍ കഫു പറഞ്ഞു. പാട്ടിന്റെ ട്രാക്ക് ഇതുവരെ 50 കോടിയിലേറെ പേര്‍ കേട്ടുകഴിഞ്ഞു.