ടി പി വധം: സി ബി ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം: വി എം സുധീരന്‍

Posted on: January 25, 2014 9:00 am | Last updated: January 26, 2014 at 2:47 pm

vm sudheeranആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം വേഗത്തില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. കെ കെ രമയെ നിരാഹാരസമരത്തിലേക്ക് തള്ളി വിടരുതെന്നും വി എം സുധീരന്‍ കത്തില്‍ പറയുന്നു.

ഫെബ്രുവരി മൂന്നു മുതലാണ് കെ കെ രമ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നിരാഹാരമിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. അനിശ്ചിതകാല റിലേ നിരാഹാരത്തില്‍ ആര്‍ എം പി പ്രവര്‍ത്തകര്‍ പങ്കെടുക്കും.