അപ്പീല്‍ പ്രളയോത്സവം

Posted on: January 25, 2014 7:32 am | Last updated: January 25, 2014 at 7:32 am

പാലക്കാട്: കലോത്സവത്തിന്റെ ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അപ്പീലുകള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക്. 3973 പ്രതിഭകളില്‍ നിന്ന് 872 ഓളം അപ്പീലുകളാണ് ലഭിച്ചത്. ഇതില്‍ 494 എണ്ണം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ്. ഏറ്റവും അധികം അപ്പീലുകള്‍ നല്‍കിയ മത്സരയിനങ്ങള്‍ കേരള നടനവും ഭരതനാട്യവുമാണ്.
പതിനെട്ട് അപ്പീലുകള്‍ വീതമാണ് ഇവക്ക് ലഭിച്ചത്. രചനാ വിഭാഗം മത്സരങ്ങളിലാണ് ഏറ്റവും കുറവ് അപ്പീലുകള്‍. അപ്പീലുകള്‍ മുഖേന അവസരം ലഭിച്ച പലരും വിജയം നേടുകയും ചെയ്തു.
റവന്യു തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചിട്ടുണ്ടെന്ന വാദം ഇത് ശരിവെക്കുകയാണ്.
കലോത്സവം കൊടിയിറങ്ങുമ്പോഴേക്കും ആയിരം അപ്പീലുകള്‍ കവിയുമെന്നാണ് അപ്പീല്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്.