ദാറുല്‍ ഫലാഹ് സില്‍വര്‍ ജൂബിലി: സോണ്‍ കണ്‍വെന്‍ഷനുകള്‍ തുടങ്ങി

Posted on: January 25, 2014 6:05 am | Last updated: January 24, 2014 at 10:07 pm

കല്‍പ്പറ്റ: ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ജൂബിലിയോടനുബന്ധിച്ച് നടപ്പില്‍ വരുത്തുന്ന വിപുലമായ പദ്ധതികളുടെ പ്രചാരണാര്‍ഥം നടത്തുന്ന സോണ്‍തല ബഹുജന കണ്‍വെന്‍ഷനുകള്‍ തുടങ്ങി.
ചുണ്ട ദാറുത്തൗഫീഖില്‍ നടന്ന മേപ്പാടി സോണ്‍ പരിപാടി കാതിരി മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഫലാഹ് പ്രിന്‍സിപ്പാള്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദലി ഫൈസി, പി സി ഉമറലി കോളിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.മുഹമ്മദലി സഖാഫി പുറ്റാട്, ഇ പി അബ്ദുല്ല സഖാഫി, കൈപാണി ഇബ്‌റാഹീം ഹാജി എന്നിവര്‍ സംബന്ധിച്ചു. പി ടി റസാഖ് മുസ്‌ലിയാര്‍ സ്വാഗതവും ഉമര്‍ സഖാഫി ചെതലയം നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ സോണ്‍ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടക്കും.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കെ കെ മുഹമ്മദലി ഫൈസി, പി സി ഉമറലി, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന്ജില്ലാ-സോണ്‍ കണ്‍വീനര്‍ ലതീഫ് കാക്കവയല്‍ അറിയിച്ചു.