ബി എസ് എന്‍ എല്‍ റോമിംഗ് സൗജന്യമാക്കുന്നു

Posted on: January 24, 2014 6:49 pm | Last updated: January 24, 2014 at 10:51 pm

bsnlന്യൂഡല്‍ഹി: ബി എസ് എന്‍ എലും എം ടി എന്‍ എല്ലും ഈ മാസം 26 മുതല്‍ റോമിംഗ് സൗജന്യമാക്കുന്നു. എം ടി എന്‍ എല്‍ ഡല്‍ഹിയിലെയും മുംബൈയിലേയും നെറ്റവര്‍ക്കുകളിലായിരിക്കും റോമിംഗ് സൗജന്യമാക്കുക. ബി എസ് എന്‍ എല്‍ രാജ്യമൊട്ടുക്കും തങ്ങളുടെ സേവനം സൗജന്യമായി നല്‍കും. എന്നാല്‍ സേവനത്തിന് ദിവസം ഒരു രൂപ ഈടാക്കിയേക്കും.

റോമിംഗ് സൗജന്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പനികള്‍ പ്രതിദിനം 5 രൂപ ഈടാക്കി ഈ സേവനം ലഭ്യമാക്കുമെന്നാണ് അറിയുന്നത്.