ജര്‍മനിയില്‍ കോടതിവളപ്പില്‍ വെടിവെപ്പ്: രണ്ടു മരണം

Posted on: January 24, 2014 7:11 pm | Last updated: January 24, 2014 at 9:27 pm

ബെര്‍ലിന്‍: ഫ്രാങ്ക്ഫര്‍ട്ട് ജില്ലാക്കോടതിയിലുണ്ടായ വെടിവെപ്പില്‍ രണ്ടു മരണം. കോടതിവളപ്പിലുണ്ടായ സംഘര്‍ഷത്തിനിടടെയാണ് വെടിവെപ്പുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 47കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്‌കരാണ് വെടിവെപ്പില്‍ മരണപ്പെട്ടത്. ഇവര്‍ 2008ലുണ്ടായ ഒരു കൊലപാതക കേസില്‍ കോടതി വെറുതെ വിട്ടവരാണ് എന്നാണറിയുന്നത്.