പെട്ടിയുടെ പിടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ പിടിയില്‍

Posted on: January 24, 2014 8:49 pm | Last updated: January 24, 2014 at 8:53 pm

dddഷാര്‍ജ: നികുതിയടക്കാതെ സ്വദേശത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍ പിടിയിലായി. കയ്യില്‍ കുരുതിയിരുന്ന പെട്ടിയുടെ പിടി സ്വര്‍ണം കൊണ്ടുണ്ടാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളുടെ ശ്രമം പരാജയപ്പെടുത്തിയത്. പെട്ടിയുടെ യഥാര്‍ത്ഥ പിടി അഴിച്ചു മാറ്റി പകരം സ്വര്‍ണം കൊണ്ടുണ്ടാക്കിയ പിടി സ്ഥാപിച്ച് വിമാനത്താവളം വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണ പിടി മറച്ചു വെക്കാന്‍ മുകളില്‍ പ്രത്യേക തരം ലോഹം കൊണ്ട് പൊതിഞ്ഞിരുന്നതായും അധികൃതര്‍ അറിയിച്ചു. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇയാളെ കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. നികുതി അടക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ശ്രമം നടത്തിയെതെന്നും സ്വദേശത്തെത്തിയാല്‍ വന്‍ ലാഭത്തില്‍ വിറ്റ് പണം സമ്പാദിക്കലായിരുന്നു കള്ളക്കടത്തിന്റെ ലക്ഷ്യമെന്നും പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.