നമോ വിചാര്‍മഞ്ച് പ്രവര്‍ത്തകര്‍ മോഡിയുടെ ആളുകളെന്ന് വി എസ്

Posted on: January 24, 2014 4:28 pm | Last updated: January 26, 2014 at 2:47 pm

vs2തിരുവനന്തപുരം: കണ്ണൂരിലെ ബി ജെ പി വിമതരെ പാര്‍ട്ടിയിലെടുക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ വി എസ് രംഗത്ത്. നമേവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ നരേന്ദ്ര മോഡിയുടെ ആളുകളാണ്. പി ഡി പിയുമായി കൂട്ടുകൂടിയപ്പോള്‍ സീറ്റുകള്‍ നാലായി കുറഞ്ഞത് ഓര്‍ക്കണം. അവസരവാദികളെ പാര്‍ട്ടിയിലെടുക്കുന്നത് ഗുണം ചെയ്യുമോ എന്ന് ചിന്തിക്കണമെന്നും വി എസ് പറഞ്ഞു.

ടി പി വധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കെ കെ രമയുടെ നിരാഹാര സമരത്തെ പിന്തുണക്കുന്നതായും വി എസ് പറഞ്ഞു. ടി പി വധക്കേസ് പ്രതികള്‍ പാര്‍ട്ടിയിലുണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.