Connect with us

Kerala

ഭൂമിയുടെ ന്യായവില കൂടും: കെട്ടിട നിര്‍മ്മാണച്ചിലവ് കൂടും

Published

|

Last Updated

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂട്ടാന്‍ തീരുമാനിച്ചതായി ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി നിയമ നിര്‍മ്മാണം നടത്തും. സഹകരണ സ്ഥാപനങ്ങളുടെ കീഴിലെ ചിട്ടികള്‍ മുദ്രപത്ര നിയമത്തിന് കീഴില്‍ കൊണ്ടുവരും. ചിട്ടി, കുറി ഇടപാടുകള്‍ക്ക് മുദ്രപത്രത്തിന് 1000 രൂപക്ക് 25 എന്നത് 50 രൂപയാക്കും. എല്ലാ വിലയാധാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിക്കും.

ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ കെട്ടിട നിര്‍മ്മാണ ചിലവ് വര്‍ധിക്കും. എം സാന്‍ഡിന് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മെറ്റല്‍ ക്രഷറുകളുടെ നികുതിയും കോമ്പൗണ്ട് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.

Latest