ബജറ്റ്: ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ്

Posted on: January 24, 2014 11:10 am | Last updated: January 25, 2014 at 7:19 am

budgetതിരുവനന്തപുരം: വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതായ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കര്‍ഷക പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 600 രൂപയാക്കി. അഗതി പെന്‍ഷന്‍ വികലാംഗ പെന്‍ഷന്‍ എന്നിവ 700 രൂപയില്‍ നിന്ന് 800ഉം രൂപയാക്കി. 80 ശതമാനത്തില്‍ കൂടുതല്‍ വികലാംഗരായവരുടെ പെന്‍ഷന്‍ 1000ത്തില്‍ നിന്ന് 1100 രൂപയാക്കി. 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ പെന്‍ഷന്‍ 700ല്‍ നിന്ന് 800 രൂപയാക്കി.

വൃക്കരോഗികളുടെ ധനസഹായം 900 രൂപയില്‍ നിന്ന് 1000 രൂപയാക്കി. ക്ഷയ രോഗികള്‍, കുഷ്ഠ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കുള്ള ധനസഹായം 800 രൂപയില്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചതായും ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു.