മീലാദ് സന്ദേശ റാലി പറളിയില്‍ 26ന്

Posted on: January 24, 2014 6:00 am | Last updated: January 24, 2014 at 8:07 am

പാലക്കാട്: മുത്തുനബി വിളിക്കുന്ന പ്രമേയത്തില്‍ എസ് വൈ എസ് പറളി സോണ്‍ കമ്മിറ്റി വൈകീട്ട് നാലിന് മീലാദ് സന്ദേശ റാലി നടക്കും. ഇതോടാനുബന്ധിച്ച് തിരുനബിയുടെ സ്‌നേഹ പരിസരം വിഷയത്തില്‍ എസ് എസ് എഫ് പാലക്കാട് ഡിവിഷന്‍ മീലാദ് സമ്മേളനവും നടക്കും.
അബ്ദുസമദ് സഖാഫി തൂത അധ്യക്ഷത വഹിക്കും. മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. വടശേരി ഹസന്‍മുസ് ലിയാര്‍ , തൗഫീഖ് അല്‍ഹസനി ജൈനിമേട് പങ്കെടുക്കും