പൊടിവിതറി 4.10 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്‌

Posted on: January 24, 2014 6:04 am | Last updated: January 24, 2014 at 8:04 am

തച്ചനാട്ടുകര: പൊടിവിതറി 4.10 ലക്ഷം രൂപ കവര്‍ന്ന വികലാംഗ യുവാവിന്റെ പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്.
താമരശ്ശേരി കാരാടി നല്ലോളിക്കാളില്‍ നൗഷാദ് (35) ആണ് തന്നെ നാട്ടുകല്‍ 55-ാം മൈലില്‍ വെച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം പൊടി മുഖത്തേക്ക് വിതറി കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി നാട്ടുകല്‍ പോലീസില്‍ പരാതി നല്‍കിയത്. 21-ാം തീയതി ഉച്ചക്ക് 12.30നായിരുന്നു സംഭവമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ കൊട്ടുവള്ളി സ്വദേശികളാണ് മണ്ണാര്‍ക്കാട്ടും ഭീമനാട്ടുമുള്ള ചിലര്‍ക്ക് നല്‍കുന്നതിനായി നൗഷാദിനെ പണമേല്‍പ്പിച്ചത്. കടബാധ്യതകള്‍ ഉള്ള നൗഷാദ് പണം സ്വന്തമാക്കാനായുള്ള കഥമെനയുകയായിരുന്നു. കിട്ടിയ തുകയില്‍ നിന്നും ഇയാള്‍ മൂന്നു ലക്ഷത്തോളം രൂപ കടം വീട്ടുന്നതിനായോ മറ്റോ ഉപയോഗിച്ചിട്ടുണ്ട്. ബാക്കി തുക ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്്‌പെക്ടര്‍ക്കും നാട്ടുകല്‍ എസ് ഐക്കുമായിരുന്നു അന്വേഷണച്ചുമത.