വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്ക്‌

Posted on: January 24, 2014 6:03 am | Last updated: January 24, 2014 at 8:04 am

വടക്കഞ്ചേരി: ദേശീയപാത ശങ്കരംകണ്ണന്‍ തോടിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച്് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്ക്.
ശങ്കരംകണ്ണന്‍തോടിന് സമീപം ഇന്നലെ രാവിലെ 9.30യോടുകൂടിയാണ് അപകടം സംഭവിച്ചത്. മീനാക്ഷിപുരത്ത് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വരുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരായിരുന്ന പന്തലാംപാടം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ബസ് ഡ്രൈവര്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശി ഷാജു (41), പന്തലാംപാടം സ്‌കൂളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളായ ശശിര (13), ശില്‍പ്പ (15), സിനി (15), നിഖില്‍ (14), സനൂപ് (13), ഡയസ് കെ ജോണ്‍ (15), റിന്‍സ് രാജു (15), ജിബിന്‍ റോയ് (15), വിഷ്ണു (15), ജിഷ്ണു (15), ഷിബാസ് (15), ജിതിന്‍ (15), ശ്രീനേഷ് (15), ആനന്ദ് (15), അഫ്‌നാസ് (15) എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-പാലക്കാട് റൂട്ടിലെ ഗതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു. വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വടക്കഞ്ചേരി പോലീസ് കേസെടുത്തു.
ബസും ലോറിയും കൂട്ടിയിടിച്ച്്