മൂന്ന് കോടിയുടെ കള്ളപ്പണം പിടികൂടി

Posted on: January 24, 2014 7:55 am | Last updated: January 24, 2014 at 7:59 am

Indian-Rupees_lawisgreekനിലമ്പൂര്‍: മൂന്നുകോടിയുടെ കള്ളപ്പണവുമായി അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് പിടികൂടി. നിലമ്പൂര്‍-മംഗലാപുരം കെഎസ്ആര്‍ടിസി ബസില്‍ എത്തിയവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് സംഘത്തെ കുടുക്കിയത്. ഇവര്‍ക്ക് കുഴല്‍പണ മാഫിയായുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.