Connect with us

Malappuram

നഗരസഭാ മാസ്റ്റര്‍പ്ലാന്‍: പരിശോധനകള്‍ പൂര്‍ത്തിയായി

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി നടത്തിയ വാഹന പരിശോധന പൂര്‍ത്തിയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലാ നഗര ഗ്രാമാസൂത്രണ വിഭാഗമാണ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.
കാല്‍നൂറ്റാണ്ടിന്റെ വികസനം മുമ്പില്‍ കണ്ടുള്ള പരിഷ്‌കാരങ്ങളാണ് നഗരത്തില്‍ നടപ്പിലാക്കുന്നത്. ഇതിനായി നഗരത്തില്‍ ദിനം പ്രതി വന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണം, പാത, ഗതാഗതകുരുക്കിനും മറ്റും കാരണമാകുന്ന ജംഗ്ഷനുകള്‍ എന്നിവയാണ് പരിശോധിച്ചത്. വിദ്യാര്‍ഥികളുടെയും പോലീസിന്റെയും സഹയാത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. പറപ്പൂര്‍ റോഡ് ജംഗ്ഷന്‍, തൃശൂര്‍ റോഡ്, കോഴിക്കോട് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നഗര വികസനത്തിന്റെ അവസാന ഇനമായുളളതാണ് വാഹന പരിശോധന. മറ്റ് പരിശോധനകള്‍ നേരത്തെ നടത്തിയിരുന്നു. കഴിഞ്ഞ നവമ്പറിലാണ് പരിശോധനകള്‍ ആരംഭിച്ചത്. കെട്ടിടങ്ങള്‍, ഇടവഴികള്‍, തോടുകള്‍, ചെറുപാതകള്‍ എന്നിവയുടെ പരിശോധനകള്‍ നേരത്തെ പൂര്‍ത്തിയാക്കി പൊതു ജനത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വികസന സെമിനാറിലെ അഭിപ്രായത്തെ മുന്‍നിറുത്തിയായിരുന്നു തുടര്‍ നടപടികള്‍. വാഹന പരിശോധനയുടെ പഠനങ്ങള്‍ നടത്തി ഇതും പൊതു ജനത്തിന് മുമ്പില്‍ വെക്കും.
ഇവയില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നഗരസഭയുടെ നിലപാടുകള്‍ ഏകീകരിച്ച് ഇവ സര്‍ക്കാറിന് സമര്‍പ്പിക്കും. ഇന്നലെ നടന്ന പരിശോധനക്ക് ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ കെ വി രജ്ഞിത്, ഡപ്യൂട്ടി ഓഫീസര്‍ ഖാജാ ശറഫുദ്ധീന്‍, അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ശശിധരന്‍പിള്ള നേതൃത്വം നല്‍കി.

Latest