അന്യ സംസ്ഥാന തൊഴിലാളി സംഗമം ഇന്ന്‌

Posted on: January 24, 2014 6:46 am | Last updated: January 24, 2014 at 6:46 am

കൊണ്ടോട്ടി: എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ അന്യ സംസ്ഥാന തൊഴിലാളി സംഗമം ഇന്ന് വൈകീട്ട് അഞ്ചിന് സഫിയ ട്രാവല്‍സ് ബില്‍ഡിംഗില്‍ നടക്കും.
മസ്ജിദുല്‍ ഫതഹ് മുദരിസ് ഹാഫിള് അബ്ദുല്ലാ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ദഅ്‌വ സെക്രട്ടറി പറവൂര്‍ മുഹമ്മദ് മാസ്റ്റര്‍ സംഗമത്തിന്റെ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ മുഹമ്മദലി മിസ്ബാഹി, ഹസ്‌റത്ത് മുഹമ്മദ് ശരീഫുദ്ദീനുല്‍ ഗൗസി(ആസാം) എന്നിവര്‍ ക്ലാസെടുക്കും. അഞ്ച് സര്‍ക്കിളുകളില്‍ നിന്നും 200ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഅ്‌ത്തേ ശരീഫിന് ശേഷം തബറുക് വിതരണം ചെയ്യും. ഇതു സംബന്ധമായി ചേര്‍ന്ന അവലോകന യോഗത്തില്‍ വീരാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കെ കെ ഉമ്മര്‍, സമിതി കോ. ഓര്‍ഡിനേറ്റര്‍ പി എ ലത്തീഫ് മാസ്റ്റര്‍, സലാം കൊണ്ടോട്ടി, കൊട്ടുക്കര അബു, ടി.പി ഹുസൈന്‍, ശാഹുല്‍ ഹമീദ്, കെ ടി ബഷീര്‍, കമ്മുകുട്ടി, മുസ്തഫ സംസാരിച്ചു.