വ്യാജ സെയില്‍ ലെറ്റര്‍ ഉപയോഗിച്ച് കാര്‍ വില്‍പ്പന നടത്തി യുവാവ് മുങ്ങി

Posted on: January 24, 2014 6:45 am | Last updated: January 24, 2014 at 6:45 am

കാളികാവ്: ഭാര്യ മാതാവിന്റെ പരിചരണത്തിനായി കൊണ്ടു പോവാന്‍ ഏല്‍പ്പിച്ച കാര്‍ വില്‍പ്പന നടത്തി പണം തട്ടി യുവാവ് മുങ്ങി.
കാളികാവ് സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാര്‍ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വാദേശി പുത്തന്‍പള്ളി മുഹമ്മദ് ശഫീഖ് (22) ആണ് ഉടമയുടെ വ്യാജ സെയില്‍ ലെറ്ററുണ്ടാക്കി വില്‍പ്പന നടത്തി മുങ്ങിയത്. കാറ് വില്‍പന നടത്തിയ വകയില്‍ അഡ്വാന്‍സായി രണ്ട് ലക്ഷം രൂപ കൈക്കലാക്കിയാണ് ശഫീഖ് മുങ്ങിയത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് പെരിന്തല്‍മണ്ണയിലെ ഭാര്യ മാതാവിന്റെ ആവശ്യങ്ങള്‍ക്കായി മരുമകനായ കാളികാവ് സ്വദേശി പുതിയ കാര്‍ വാങ്ങി ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചത്. വീട്ടുകാര്‍ക്ക് പരിചയമുള്ള െ്രഡെവിങ്ങ് വശമുള്ള ശഫീഖിനെ കാര്‍ ഓടിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി വാഹനം കൊണ്ടു പോയി വരുന്നിതിനടയില്‍ ശഫീഖിനെ കാണാതാവുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരും കാര്‍ ഉടമയും ഫോണില്‍ വിളിക്കുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ശഫീഖ് ഒഴിഞ്ഞ് മാറുകയായിരുന്നുവത്രെ. ഇതോടെ പന്തികേട് തോന്നിയ കാര്‍ ഉടമ കാളികാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഒരാള്‍ക്ക് ശരീഫ് ഏഴ് ലക്ഷം രൂപ വിലയുള്ള കാര്‍ അഞ്ച് ലക്ഷത്തിന് വിറ്റതായായും ഇതില്‍ രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയും ചെയതതായും വിവരം ലഭിച്ചത്. ബാക്കി തുക ഏപ്രിലില്‍ വാങ്ങാമെന്നും കരാര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ ഉടയായ കാളികാവ് സ്വദേശി വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്ന് ധരിപ്പിച്ച് അയാളുടെ പേരില്‍ വ്യാജ സെയ്ല്‍ ലെറ്ററും ഉണ്ടാക്കിയാണ് ശഫീഖ് കാര്‍ വില്‍പന നടത്തിയത്.
കാളികാവ് േ്രഗഡ് എസ് ഐ പി കെ അജിത്തിന്റെ നേതൃത്തില്‍ പെരിന്തല്‍മണ്ണ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ വില്‍പ്പന നടത്തിയ കാര്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. കാര്‍ ഇപ്പോള്‍ കാളികാവ് പൊലീസ് സ്റ്റേഷനിലാണ്. പ്രതി ശഫീഖ് മുംബൈയിലേക്ക് മുങ്ങിയതാതായി സൂചനയുണ്ട്. മുമ്പും വാഹനങ്ങള്‍ തട്ടിയെടുത്ത് വില്‍്പ്പന നടത്തിയയ കേസുകളില്‍ ശരീഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശഫീഖിനെ പിടികൂടാന്‍ പാലീസ് അന്വേഷണം ആരംഭിച്ചു.